അബൂജ: ബോക്കോ ഹറാം തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ നൈജീരിയയ്ക്ക് യുഎസിന്റെ സഹായം. 300 യുഎസ് സൈനികരെ നൈജീരിയയിലേക്ക് അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ പറഞ്ഞു.
നൈജീരിയന്‍ സൈന്യത്തിനെ സഹായിക്കുന്നതിനായി വ്യോമനിരീക്ഷണവും ഇന്റലിജന്‍സ് സഹായവും നല്‍കും. തീവ്രവാദികളുമായി നേരിട്ട് യുഎസ് സൈന്യം ആക്രമണം നടത്തില്ലെന്നും ഒബാമ പറഞ്ഞു.
നൈജീരിയയിലെ ബോക്കോ ഹറാം തീവ്രവാദികള്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ചേര്‍ന്നാണ് ഇപ്പോള്‍ ആക്രമണം നടത്തുന്നത്. നിരവധി ആക്രമണങ്ങളാണ് ബോക്കോ ഹറാം ദിനംപ്രതി ഇവിടെ നടത്തുന്നത്.