മൈദുഗുരി: നൈജീരിയയിലെ ബൊര്‍ണോയില്‍ ബൊക്കൊ ഹറാം തീവ്രവാദികള്‍ 68 ഗ്രാമീണരെ വധിച്ചു. കുഗ്രാമമായ ബാനുവില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ഗ്രാമീണരെ അജ്ഞാത കേന്ദ്രത്തില്‍ എത്തിച്ച് ബൊക്കൊ ഹറാം തീവ്രവാദികള്‍ വധിക്കുകയായിരുന്നു. ബൊര്‍ണ്ണൊ ഗവര്‍ണ്ണറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കഴിഞ്ഞവര്‍ഷം ബൊക്കൊഹറാം സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ട് പോയ 219 പെണ്‍കുട്ടികളുടെ അച്ഛനമ്മമാരുമായുള്ള കൂടിക്കാഴ്ചയിലാണ് കൂട്ടക്കൊലയെക്കുറിച്ചുള്ള വിവരം ഗവര്‍ണര്‍ അറിഞ്ഞത്. ഗ്രാമത്തില്‍ നിന്ന് രക്ഷപെട്ട ചിലരാണ് ഇക്കാര്യം ഗവര്‍ണ്ണറെ അറിയിച്ചത്.
ബൊക്കോ തീവ്രവാദികള്‍ക്കെതിരേ നൈജീരിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. അതിനുള്ള തിരിച്ചടിയായാണു തീവ്രവാദികളുടെ കൂട്ടക്കുരുതി. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 20,000 ത്തോളം പേരെയാണു ബൊക്കോ ഹറാം കൊലപ്പെടുത്തിയത്.