നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ 2000 പേരെ കൊലപ്പെടുത്തി

യോള: ബോക്കോ ഹറാം തീവ്രവാദികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല നൈജീരിയയുടെ വടക്ക് കിഴക്കന്‍ മേഖലയായ ബാഗ പട്ടണത്തില്‍ നടന്നതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍. രണ്ടായിരത്തിലധികം പേരെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്.

പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥന്‍ പുനര്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ ആരംഭിക്കാനിരിക്കെയാണ് രാജ്യത്തെ നടുക്കിയ കൂട്ടക്കൊല സംഭവിച്ചിരിക്കുന്നത്. നൂറുകണക്കിന് പേരുടെ മൃതദേഹങ്ങളാണ് ചിതറിക്കിടക്കുന്നത്. പലരുടെയും മതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം വികൃതമായിരിക്കുകയാണെന്നും ജില്ലാ തലവന്‍ ബാബ അബ്ബാ ഹസന്‍ പറഞ്ഞു.

2011 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ പ്രകാരം ബോക്കോ ഹറാം ആക്രമണത്തില്‍ 16,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2014ല്‍ മാത്രം 11,245 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top