‘നോക്കിയ’ ഇല്ലാത്ത ലൂമിയ ഈ മാസം പുറത്തിറങ്ങും

ന്യൂഡല്‍ഹി: ‘നോക്കിയ’ എന്ന പേര് ഒഴിവാക്കിക്കൊണ്ടുള്ള ആദ്യ ലൂമിയ സ്മാര്‍ട്‌ഫോണ്‍ ഈ മാസം പുറത്തിറങ്ങും. നോക്കിയയെ മൈക്രോസോഫ്റ്റ് മാസങ്ങള്‍ക്കു മുമ്പ് സ്വന്തമാക്കിയിരുന്നു. തുടര്‍ന്നാണ് നോക്കിയ ഒഴിവാക്കി മൈക്രോ സോഫ്റ്റ് ലൂമിയ 535 സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തിക്കുന്നത്.

അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയും അഞ്ച് ഇഞ്ച് ക്യൂ.എച്ച്.ഡി. ഡിസ്‌പ്ലേ സ്‌ക്രീനുമാണ് മൈക്രോസോഫ്റ്റ് ലൂമിയയുടെ പ്രധാന ആകര്‍ഷണമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വിന്‍ഡോസ് 8.1 ആയിരിക്കും ലൂമിയ 535ന്റെ ഓപറേറ്റിങ് സിസ്റ്റം. കഴിഞ്ഞ എപ്രിലിലാണ് നോക്കിയയെ 7.2 ബില്യന്‍ അമേരിക്കന്‍ ഡോളറിന് മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്.

Top