ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിന്റെ തെക്കന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രതയുള്ള ഭൂചലനമാണ് ചെവ്വാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ 6.48ന് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. തെക്കന്‍ ദ്വീപില്‍ മെത്‌വെനിന് 35 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജിയോ നെറ്റ് വ്യക്തമാക്കി.

ഭൂകമ്പ സാധ്യത ഏറിയ റിംഗ് ഓഫ് ഫയര്‍ മേഖലയില്‍ പെട്ട രാജ്യമാണ് ന്യൂസിലാന്‍ഡ്. പ്രതിവര്‍ഷം
2.5 മുതല്‍ 6.0 വരെ തീവ്രതയില്‍ 20,000 ഓളം ഭൂചലനങ്ങള്‍ ഇവിടെ അനുഭവപ്പെടുന്നു. 2011 ല്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ സൗത്ത് ഐലന്‍ഡ് നഗരത്തില്‍ അനുഭവപ്പെട്ട് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 185 പേരാണ് മരിച്ചത്.

Top