പക്ഷിപ്പനി:മനുഷ്യരിലേക്ക് പടരുന്ന വൈറസ് കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പക്ഷിപ്പനിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മനുഷ്യരിലേക്ക് പടരുന്ന വൈറസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്ഥിതി നിയന്ത്രണ വിധേയമാണ്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കും. നേരത്തേ ചത്ത താറാവുകള്‍ക്കും നഷ്ടപരിഹാരം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് കൂടുതല്‍ മരുന്നും മുഖാവരണവും എത്തിക്കും. പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് കരുതല്‍ വസ്ത്രങ്ങള്‍ എത്തിച്ചു. പ്രതിരോധ പ്രവര്‍ത്തകരും ഇറച്ചി കൈകാര്യം ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ആവശ്യമായ മരുന്നെത്തിച്ചിട്ടുണ്ട്. ഒമ്പത് ദിവസം വിതരണം ചെയ്യാനുള്ള മരുന്നുകളാണ് എത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top