പക്ഷിപ്പനി: കേരളം അനാസ്ഥ കാട്ടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി:പക്ഷിപ്പനിയുടെ വിവരം നല്‍കുന്നതില്‍ കേരളം അനാസ്ഥ കാട്ടിയെന്ന് കേന്ദ്രത്തിന്റെ വിമര്‍ശനം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കേരള സര്‍ക്കാരിനെ വിമര്‍ശിച്ചത്.

മുഖ്യമന്ത്രി ആരോഗ്യമന്ത്രിയുമായി ഫോണില്‍ പോലും സംസാരിച്ചില്ല. ആരോഗ്യമന്ത്രി ഇന്നലെ മുഖ്യമന്ത്രിയെ ടെലിഫോണില്‍ വിളിച്ചിരുന്നു. മുഖ്യമന്ത്രി മീറ്റിംഗിലാണെന്ന മറുപടിയാണ് ഓഫീസില്‍ നിന്ന് ലഭിച്ചത്. ഒരു ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ആരോഗ്യമന്ത്രിയെ തിരിച്ച് വിളിക്കുക പോലും ചെയ്തില്ലെന്നും ആരോഗ്യമന്ത്രാലയും കുറ്റപ്പെടുത്തി.

Top