കൊച്ചി: പക്ഷിപ്പനി തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പനി നേരിടാന്‍ യാതൊരു പ്രതിരോധ നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.
കര്‍ഷകരെ വിശ്വാസത്തിലെടുത്ത് വേണം താറാവുകളെ കൂട്ടത്തോടെ കൊല്ലാനെന്നും ആവശ്യമായ നഷ്ടപരിഹാര തുക അവര്‍ക്ക് നല്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.