തിരുവനന്തപുരം: പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. പനിയെത്തുടര്‍ന്ന് 70,431 താറാവുകളെ കൊന്നു. ഞായറാഴ്ചയോടെ താറാവുകളുടെ കൂട്ടനശീകരണം അവസാനിപ്പിക്കും.
രോഗബാധ കണ്ട മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും വി.എസ്.ശിവകുമാര്‍ പറഞ്ഞു. പക്ഷിപ്പനി അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.