പണിമുടക്കില്‍ നിന്ന് മൂന്നാറിലെ തൊഴിലാളികള്‍ വിട്ടു നില്‍ക്കുന്നത് വെല്ലുവിളിയല്ല; കാനം

മൂന്നാര്‍: ട്രേഡ് യൂണിയനുകള്‍ നാളെമുതല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ട് പോകുമെന്നും പണിമുടക്കില്‍ നിന്ന് മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ വിട്ടുനില്‍ക്കുന്നത് വെല്ലുവിളിയല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

മുഖ്യമന്ത്രി വിചാരിച്ചാല്‍ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. 500 രൂപ മിനിമം കൂലി എന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയും മാധ്യമങ്ങളുമാണെന്നും കാനം ചൂണ്ടിക്കാട്ടി. തൊഴിലാളികളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

Top