പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വിഴിഞ്ഞം: പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപുറം മാങ്കൂട്ടം പിഎം കോട്ടേജില്‍ മനോജി (23)നെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച പ്ലസ് വണ്ണിനു പഠിക്കുന്ന കുട്ടിയെ കാണ്‍മാനില്ലെന്ന് കാണിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടയില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥിനിയെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ചോദ്യം ചെയ്യലില്‍ എട്ടാം ക്ലാസുമുതല്‍ കുട്ടിയെ യുവാവ് പീഡനത്തിന് വിധേയമാക്കിയിരുന്നതായി മൊഴി നല്‍കിയെന്ന് പൊലീസ് അറിയിച്ചു.

Top