പതിനെട്ടു വയസുകാരിയെ കാമുകന്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി

കൊല്‍ക്കത്ത: പതിനെട്ട് വയസുകാരിയെ കാമുകന്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലാണ് സംഭവം.

പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം തീപ്പെട്ടി കൊള്ളി കത്തിച്ചെറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് രാവിലെ എട്ടരയോടെയായിരന്നു സംഭവം.

കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടിക്ക് 25 ശതമാനം പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

തീ കൊളുത്തിയ ശേഷം ഓടി രക്ഷപ്പെട്ട യുവാവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Top