പത്തുമാസം കാത്തിരിക്കാതെ കുഞ്ഞിനെ താലോലിക്കാം!

മുംബൈ: വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ മുഖം കാണാന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല. എന്നാല്‍ ആ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് പുതിയൊരു സാങ്കേതിക വിദ്യ രംഗത്തു വന്നിരിക്കുന്നു. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുഞ്ഞിന്റെ മുഖം നേരത്തെ നിങ്ങള്‍ക്ക് കാണാനാകും. വേണമെങ്കില്‍ അവനെ താലോലിക്കാനുമാകും.

അമേരിക്കന്‍ ശാസ്ത്രജ്ഞയായ കാറ്റി ബെസെറ്റാണ് പുതിയ സാങ്കേതികവിദ്യ കണ്ടുപിടിച്ചിരിക്കുന്നത്. ത്രിഡി പ്രിന്റിംഗിലൂടെയാണ് ഈ അത്ഭുതം നടപ്പാകുക. വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ രൂപം അതേപടി ത്രീഡി പ്രിന്റിംഗിലൂടെ രൂപപ്പെടുത്താനാകും. അള്‍ട്രാസൗണ്ട് സ്‌കാനിങിലൂടെ കുഞ്ഞിന്റെ രൂപം കണ്ടെത്തി അതിനെ കുഞ്ഞിന്റെ അതേ രൂപത്തില്‍ തയ്യാറാക്കി നല്‍കും. മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ചുള്ള നിറത്തിലും ആകൃതിയിലുമുള്ള കുഞ്ഞിന്റെ രൂപത്തിലാകും ഇവര്‍ക്ക് പാവയെ തയ്യാറാക്കി നല്‍കുക. എന്താ ഒന്നു പരീക്ഷിക്കാന്‍ തയ്യാറുണ്ടോ?

Top