ബെയ്‌റൂട്ട്: ഇസ്രേലി ചാരനെന്ന് ആരോപിച്ച് ബിന്ദിയാക്കിയ 19 കാരനെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ വെടിവച്ചു കൊലപ്പെടുത്തി. മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന്റെ വിഡിയൊ ദൃശ്യങ്ങളും അവര്‍ പുറത്തു വിട്ടു. മുഹമ്മദ് സയീദ് ഇസ്മയില്‍ മുസലാം എന്ന യുവാവിനെ ഒരു കുട്ടി കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. സിറിയയിലെ ഐഎസിനെ തകര്‍ക്കാന്‍ ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം അയച്ചതാണു മുസലാമിനെയെന്ന് 13 മിനിറ്റുള്ള വിഡിയൊയില്‍ ആരോപിക്കുന്നു. ഐഎസിന്റെ ആയുധങ്ങളെക്കുറിച്ചു പലസ്തീനിലേക്കുള്ള പുതിയ റിക്രൂട്ടിമെന്റുകളെക്കുറിച്ചും വിവരം നല്‍കാന്‍ ഇസ്രയേല്‍ അയച്ചതാണ് തന്നെയെന്നു ഇയാള്‍ സമ്മതിക്കുന്നതും വിഡിയൊയിലുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മുസലാമിനെ ഐഎസ് ഭീകരര്‍ ബന്ദിയാക്കിയത്.
യൂണിഫോമിലുള്ള രണ്ട് ഭീകരര്‍ക്കു മുന്നില്‍ ഓറഞ്ച് നിറമുള്ള വസ്ത്രം ധരിച്ച് മുട്ടുകുത്തി നില്‍ക്കുന്ന മുസലാമിന്റെ തിരുനെറ്റിയിലേക്ക് പത്ത് വയസില്‍ താഴെ പ്രായം തോന്നിക്കുന്ന കുട്ടി വെടിവയ്ക്കുന്ന വിഡിയൊയാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതിന് ശേഷം വീണ്ടും രണ്ട് മൂന്ന് തവണയും ഐഎസിന്റെ കുട്ടി ഭീകരന്‍ വെടിയുതിര്‍ത്തു. മുസലാം മരിച്ചു എന്ന് ഉറപ്പാക്കിയശേഷം തോക്കുയര്‍ത്തി ‘അല്ലാഹു അക്ബര്‍’ എന്ന് ഉച്ചത്തില്‍ പറഞ്ഞ് കുട്ടി ആഘോഷിക്കുന്നതും വീഡിയോയിലുണ്ട്.
മകന്‍ മരിച്ച ദുഃഖത്തിലും അസലാമിന്റെ മാതാപിതാക്കള്‍ പറയുന്നത് തങ്ങളുടെ മകന്‍ ചാരനല്ലെന്നാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് അവന്‍ സിറിയയിലേക്കു പോയതെന്നും അച്ഛന്‍ ഹാരേസ് പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ ഐഎസില്‍ അംഗമായിരുന്നു ഇയാള്‍. എന്നാല്‍, പിന്നീട് മടങ്ങിവരണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ സമയത്താണ് ചാരനെന്ന് സ്വയം പറയിച്ച ശേഷം വെടിവച്ചു കൊലപ്പെടുത്തിയതെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.