കോഴിക്കോട്: സംസ്ഥാനത്ത് വീര്യംകൂടിയ മദ്യം പത്ത് വര്‍ഷം കൊണ്ട് ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ച മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താമരശ്ശേരി ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല. കെസിബിസി മദ്യവിരുദ്ധസമിതിക്ക് നേതൃത്വം നല്‍കുന്നത് താമരശേരി ബിഷപ്പാണ്.