ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രക്കേസില്‍ രാജകുടുംബത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. അമിക്കസ് ക്യൂറിയെ പുറത്താക്കാനാണോ രാജകുടുംബം ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു. ക്ഷേത്ര സുരക്ഷയ്‌ക്കോ അമിക്കസ് ക്യൂറിയെ പുറത്താക്കാനോ രാജകുടുംബം പ്രാധാന്യം നല്കുന്നത്. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ഗൗരവമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ രാജകുടുംബാംഗങ്ങള്‍ക്കെതിരേ ഗൌരവമുള്ള ആരോപണങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ആരോപണങ്ങള്‍ നാണക്കേടുണ്ടാക്കുന്നുവെന്നും രാജകുടുംബം വ്യക്തിപരമായ ആക്ഷേപങ്ങള്‍ തുടരുകയാണെങ്കില്‍ തുടരാന്‍ താത്പര്യമില്ലെന്നും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു. അമിക്കസ് ക്യൂറി രാജകുടുംബത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജകുടുംബം നല്‍കിയ സത്യവാങ്മൂലം പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശമുണ്ടായിരിക്കുന്നത്.