തിരുവനന്തപുരം: പത്മ പുരസ്‌കാരത്തിന് കേരള സര്‍ക്കാറിന്റെ നാമനിര്‍ദേശ പട്ടികയില്‍ 33 പേര്‍. നടന്‍മാരായ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍,ചരിത്രകാരന്‍ എം.ജി.എസ്,യൂസഫലി കേച്ചേരി, പി.വി ഗംഗാധരന്‍, പത്രപ്രവര്‍ത്തകന്‍ കെ.എം റോയ്,സൂര്യ കൃഷ്ണ മൂര്‍ത്തി തുടങ്ങിയവരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടിക കേന്ദ്ര സര്‍ക്കാറിന് കൈമാറി.