ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പന്നിപ്പനി ബാധിച്ച് രണ്ടു പേര്‍ മരിച്ചു. 39 വയസുള്ള സ്ത്രീയും 35 വയസുള്ള പുരുഷനുമാണ് മരിച്ചത്. പന്നിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ ആശുപത്രികള്‍ക്ക് മധ്യപ്രദേശ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രോഗികളെ ചികിത്സിക്കാന്‍ വേണ്ട മുന്‍ കരുതലുകള്‍ എടുക്കണമെന്നും ചികിത്സയുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നുമാണ് ആശുപത്രികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.