പയ്യന്നൂര്‍ ഹക്കീം വധക്കേസ്: സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കണ്ണൂര്‍: പയ്യന്നൂര്‍ ഹക്കീം വധക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കേസ് സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ മറികടന്നാണ് കേസ് സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഹക്കീമിന്റെ ഭാര്യ സി.കെ.സീനത്തും സമരസമിതിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

പയ്യന്നൂരിലെ തെക്കെ മമ്പലത്തു ഹക്കീമിനെ 2014 ഫെബ്രുവരി പത്തിനാണു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പിന്നീടാണ് കൊലപാതകത്തിന് കേസെടുത്തത്. അന്വേഷണത്തില്‍ പുരോഗതി ഇല്ലാതായതോടെ ഹക്കീമിന്റെ ഭാര്യയും കര്‍മ സമിതി ഭാരവാഹികളുമാണു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Top