വെബ്‌സൈറ്റ് ടാബുകളിലെ പരസ്യ വിഡിയോ ഓഡിയോകള്‍ ഓട്ടോപ്ലേ ആകുന്നതിനു പ്രതിവിധിയുമായി ക്രോമിന്റെ പുതിയ മ്യൂട്ട് ടാബ് വേര്‍ഷന്‍ പുറത്തിറങ്ങി.
ഇത് വഴി ശബ്ദമുണ്ടാക്കുന്ന ടാബുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്തു മ്യൂട്ട് ചെയ്യാം. നേരത്തെ വെബ്‌സൈറ്റുകളിലെ ഓരോ പരസ്യവും തപ്പി പിടിച്ചു മ്യൂട്ട് ചെയ്യണമായിരുന്നു. ഇതേ എക്സ്റ്റന്‍ഷന്‍ വഴി പരസ്യങ്ങള്‍ അണ്‍മ്യൂട്ട് ചെയ്യാനും കഴിയും.
യൂസര്‍ ഫ്രണ്ട്‌ലി ഇന്റര്‍ഫേസ് ലഭ്യമാക്കുന്നതിനായി അടുത്തിടെ ഓട്ടോഫില്‍ സെര്‍ച്ച് ഓപ്ഷന്‍സ്, വോയിസ് സെര്‍ച്ച് ഫീച്ചറായ ഗൂഗിള്‍ നൗ എന്നിവ ക്രോം പുറത്തിറക്കിയിരുന്നു. കൂടുതല്‍ പരസ്യ വിപണി സാധ്യതകള്‍ക്കായി ക്രോം സ്റ്റോര്‍ പരിഷ്‌കരിക്കുന്നതിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ഗൂഗിള്‍.