പരാജയം മുഖ്യമന്ത്രിയുടെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

കൊല്ലം: തിരഞ്ഞെടുപ്പിലെ പരാജയം മുഖ്യമന്ത്രി അടക്കമുള്ളവരുടെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍. തെരഞ്ഞെടുപ്പിനെ ഐക്യത്തോടെ നേരിടാന്‍ കഴിഞ്ഞില്ല. സാമുദായിക ധ്രുവീകരണം പ്രതിരോധിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടവെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ബാര്‍ കോഴ വിഷയം ചര്‍ച്ച ചെയ്യണമെന്നും എന്നാല്‍ പരാജയത്തിന്റെ പേരില്‍ യുഡിഎഫ് വിടില്ലെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

Top