പരാതി ലാലിസത്തിനെതിരെ മാത്രമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ലാലിസത്തിനെതിരെ മാത്രമാണ് പരാതി ഉണ്ടായതെന്നും ലാലിസത്തിന് മുമ്പ് നടന്ന പരിപാടികള്‍ മികച്ചതായിരുന്നുവെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വ്യാപക പരാതികളില്ല. മറ്റു പരിപാടികളെ കുറിച്ച് മികച്ച ആഭിപ്രായമണുള്ളത്. മുന്‍ പരിചയം ഇല്ലാതിരുന്നത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

ലാലിസവുമായി ബന്ധപ്പെട്ടുയര്‍ന്നു വന്നിരിക്കുന്ന വിവാദത്തില്‍ മോഹന്‍ലാലിന് മനോവിഷമമുണ്ട്. അദ്ദേഹം മാന്യമായാണ് പെരുമാറിയത്. ഇനിയും അദ്ദേഹത്തെ വേട്ടയാടരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Top