പെര്‍ത്ത്: പരിക്കേറ്റ ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമി യു.എ.ഇക്കെതിരായ മത്സരത്തില്‍ കളിക്കില്ല. മികച്ച ഫോമിലുള്ള ഷമിക്ക് പരിശീലനത്തിനിടെ ഇടത് കാല്‍മുട്ടിനാണ് പരിക്കേറ്റത്. കഴിഞ്ഞ രണ്ടു കളികളില്‍ നിന്നായി ഷമി ആറു വിക്കറ്റ് നേടിയിരുന്നു.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഷമി മികച്ച ഫോമിലായിരുന്നു. ലോകകപ്പില്‍ രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് മുഹമ്മദ് ഷമിയാണ്. പാകിസ്താനെതിരെ നാലു വിക്കറ്റുകള്‍ നേടിയ ഷമി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടു വിക്കറ്റുകളും വീഴ്ത്തി.