പര്‍ട്ടിക്കെതിരായ വി.എസിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: എസ്.രാമചന്ദ്രന്‍ പിള്ള

കോഴിക്കോട്: പാര്‍ട്ടിക്കെതിരായ വി.എസ് അച്യുതാനന്ദന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രമചന്ദ്രന്‍ പിള്ള.

പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ല. അത് വളവര്‍ത്താനുമാകില്ല. ഉറച്ചുനിന്ന് പോരാടുന്ന പാര്‍ട്ടി ഐക്യവും കെട്ടുറപ്പും ശക്തിപ്പെടുത്തി മുന്നോട്ടുപോകും.

വി.എസിന്റെ ആരോപണങ്ങള്‍ പിബി തള്ളിക്കളഞ്ഞതാണെന്നും കേരളത്തിലെ പ്രശ്‌നങ്ങള്‍ ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റിയോഗം ചര്‍ച്ച ചെയ്യുമെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

Top