തിരുവനന്തപുരം: പറവൂര്‍ പീഡനകേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച്. കേസിലെ പ്രതികളെ രക്ഷിക്കാന്‍ അസി. പ്രോസിക്യൂട്ടര്‍ ശ്രമിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. അസി. പ്രോസിക്യൂട്ടര്‍ പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം അന്വഷണം സംഘം പിടിച്ചെടുത്തു. പ്രതികളെ രക്ഷിക്കാന്‍ ഒന്നേക്കാല്‍ കോടി രൂപ ആവശ്യപ്പെട്ടതായാണ് വിവരം. വിഡിയോ ദൃശങ്ങളും ക്രൈം ബ്രാഞ്ചിന്റെ പക്കല്‍ ലഭിച്ചു.
2009 ഡിസംബര്‍ 31ന് പെണ്‍കുട്ടിയെ പാലാരിവട്ടത്തെ ഫ്‌ളാറ്റില്‍ വെച്ച് പീഡിപ്പിച്ചതാണ് കേസ്. കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനു ഏഴു വര്‍ഷം തടവ് ലഭിച്ചിരുന്നു.