കൊച്ചി: ബാര്‍ കേസില്‍ പലതും നഷ്ടപ്പെട്ടാലും സത്യം തെളിയിക്കാന്‍ തയ്യാറാണെന്ന് എലഗന്റ് ബാറുടമ ബിനോയ്. യുഡിഎഫും എല്‍ഡിഎഫും ഗൂഡാലോചന നടത്തി കേസ് അട്ടിമറിച്ചു. ചിലതൊക്കെ വെളിപ്പെടുത്താനുണ്ട്. വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ ജനങ്ങള്‍ പിന്തുണയ്ക്കണമെന്നും ബിനോയ് ഫേസ്ബുക്കില്‍ കുറിച്ചു.
ചക്കിട്ടപ്പാറ ഖനനാനുമതി കേസില്‍ പരാതിക്കാരന്റേയും എളമരം കരീമിന്റെയും മൊഴി അന്വേഷണ സംഘം എടുത്തിട്ടില്ലെന്നും ബിനോയ് വ്യക്തമാക്കി.