തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 24 ലേക്ക് മാറ്റി.
സുനിയുടെ പൊലീസ് കസ്റ്റഡി അവസാനിച്ച ശേഷം ഹര്‍ജി പരിഗണിക്കാനായാണ് മാറ്റിയിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സുനിയുടെ അഭിഭാഷകനായ ബിഎ ആളൂര്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല.
മുന്‍കാല നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സുനി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസമാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സുനിയെ നാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 23 നാണ് കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.