കൊച്ചി :നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ പ്രസിദ്ധ ക്രിമിനല്‍ വക്കീല്‍ അഡ്വക്കേറ്റ് ബി എ ആളൂര്‍.
കുപ്രസിദ്ധമായ സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദചാമിയുടെ വക്കാലത്തേറ്റെടുത്ത് വാര്‍ത്തകളില്‍ ഇടംനേടിയ വ്യക്തിയാണ് ആളൂര്‍ ,പിന്നീട് ജിഷവധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനും സോളാര്‍ക്കേസില്‍ സരിത എസ് നായര്‍ക്കും വേണ്ടി ഇദ്ദേഹം കോടതിയില്‍ ഹാജരായിട്ടുണ്ട്.
പള്‍സര്‍ സുനിയെ റിമാന്‍ഡ് ചെയ്തിരിക്കുന്ന കാക്കനാട് സബ് ജയിലില്‍ എത്തിയ ആളൂര്‍ സുനിയുമായി കൂടിക്കാഴ്ച്ച നടത്തി.
ഇതിന് ശേഷം തന്റെ വക്കാലത്ത് നിലവിലെ അഭിഭാഷകനില്‍ നിന്ന് ആളൂരിന് കൈമാറണമെന്ന അപേക്ഷ സുനി ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കി.
ഈ അപേക്ഷ ജയില്‍ സൂപ്രണ്ട് വ്യാഴാച്ച കോടതിയില്‍ അവതിരിപ്പിക്കും. ഇത് കോടതി അനുവദിക്കുന്നതോടെ സുനിയ്ക്ക് വേണ്ടി ഇനി കോടതിയില്‍ ഹാജരാവുക ആളൂരായിരിക്കും.