പാക്കിസ്ഥാനുമായി ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യക്ക്‌ താങ്ങാനാകില്ലെന്ന് പാക് സൈനിക മേധാവി

ഇസ്ലാമാബാദ്: ഏതുതരത്തിലുള്ള ആക്രമണവും നേരിടാന്‍ പാക്കിസ്ഥാന്‍ സജ്ജമെന്ന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്.

പാകിസ്ഥാനുമായി ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ഇന്ത്യക്ക് താങ്ങാനാവുന്നതിലും അധികമായിരിക്കും. ശത്രു രാജ്യം ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാലും വളരെ വലിയ വില നല്‍കേണ്ടി വരും. രാജ്യത്തിന്റെ വലുപ്പമോ യുദ്ധത്തിന്റെ രീതിയോ പ്രശ്‌നമല്ല. അദ്ദേഹം വ്യക്തമാക്കി.

1965ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ 50 ാം വാര്‍ഷിക വേളയില്‍ റാവല്‍പിണ്ഡിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റഹീല്‍ ഷെരീഫ്.

കശ്മീരിനെ വിഭജനത്തിന്റെ പൂര്‍ത്തീകരിക്കാത്ത അജണ്ടയെന്ന് വിശേഷിപ്പിച്ച ജനറല്‍ റഹീല്‍ ഷെരീഫ് ഐക്യരാഷ്ട്രസഭാ പ്രമേയമനുസരിച്ച് കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

Top