പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റിവിടുന്നുവെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റി വിടുന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇതിന്റെ ഭാഗമായാണ് തുടര്‍ച്ചയായി അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നതെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു.

ജമ്മുകാശ്മീര്‍ മേഖലയിലെ ബി.എസ്.എഫ് സെക്ടറിലേക്ക് പാക്കിസ്ഥാന്‍ മനഃപൂര്‍വം ആക്രമണം നടത്തുകയാണ്. ഇതിന് ബി.എസ്.എഫ് ജവാന്‍മാര്‍ തക്കതായ മറുപടി കൊടുക്കുന്നുണ്ടെന്നും രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തിന് തുടക്കമിട്ടത് പാക്കിസ്ഥാനാണെന്നും ഇന്ത്യ തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Top