ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വിവാദ പുരോഹിതന്‍ മൗലാന അബ്ദുള്‍ അസീസിനെ അറസ്റ്റ് ചെയ്യുവന്‍ പാക്കിസ്ഥാന്‍ കോടതിയുടെ ഉത്തരവ്. പെഷാവറില്‍ സൈനിക സ്‌കൂളിലെ കുട്ടികള്‍ക്ക് നേരെ നടന്ന ആക്രമണത്തെ അനുകൂലിച്ച് ഇയാള്‍ രംഗത്ത് എത്തിയിരുന്നു.
താലിബാനെതിരെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളുടെ ചെറിയ ഒരു പ്രതികരണം മാത്രമാണ് കുട്ടികള്‍ക്ക് നേരെ നടന്ന അക്രമണമെന്നായിരുന്നു മൗലാന അബ്ദുള്‍ അസീസിന്റെ പ്രതികരണം.
പുരോഹിതനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നിരവധി പേര്‍ ഇയാളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ലാല്‍ മസ്ജിദിന് മുന്നില്‍ പ്രക്ഷോഭം നടത്തിയിരുന്നു. എന്നാല്‍ പോലീസിന് അറസ്റ്റ് ചെയ്യുവാന്‍ തങ്ങളുടെ നേതാവിനെ വിട്ടുനല്‍കില്ലെന്നാണ് മൗലാന അബ്ദുള്‍ അസീസിന്റെ അനുയായികള്‍ പറയുന്നത്.