ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ട്വന്റി-20യില്‍ കളിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ സമ്മതിച്ചു. അടുത്ത വര്‍ഷം ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഗെയ്‌ലിന്റെ സാന്നിധ്യമുണ്ടാകുമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ നജാം സെഥി അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
ടൂര്‍ണമെന്റില്‍ വിന്‍ഡീസ് മുന്‍ നായകന്‍ ഡാരെന്‍ സമിയും കളിക്കുമെന്നും ഉറപ്പായി. മറ്റു വിന്‍ഡീസ് താരങ്ങളായ കിറോണ്‍ പൊള്ളാഡ്, സുനില്‍ നരെയ്ന്‍ എന്നിവരും ലീഗില്‍ കളിച്ചേക്കുമെന്നാണ് സൂചന.
ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി പാക്കിസ്ഥാന്‍ മുന്‍ താരങ്ങളായ വസീം അക്രം, റമീസ് രാജ എന്നിവരെ തെരഞ്ഞെടുത്തിരുന്നു. അടുത്ത വര്‍ഷം ദോഹയിലാണു പിഎസ്എല്‍ ലീഗ് നടക്കുക.