ലാഹോര്‍: പാക്കിസ്ഥാൻ സർക്കാരാണ് തന്റെ വീട്ടു തടങ്കലിനു പിറകിലെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്തുദ്ദഅ്വ നേതാവുമായ ഹാഫിസ് സായിദ്. കാശ്മീർ വിഷയത്തെ മറയ്ക്കുന്നതിനാണ് പാക്ക് സര്‍ക്കാര്‍ തന്നെ 10 മാസം വീട്ടു തടങ്കലില്‍ അടച്ചതെന്നും സായിദ് പറഞ്ഞു. ലാഹോറില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹാഫിസ് സായിദ്.
അമേരിക്കയുടെയും, ഇന്ത്യയുടെയും സമ്മർദത്തിൽ പാക്കിസ്ഥാൻ തടവിലാക്കിയിരുന്ന ഹാഫിസ് സായിദിനെ കഴിഞ്ഞ നവംബറിലാണ് വീട്ടു തടങ്കലില്‍ നിന്നും മോചിതനാക്കിയത്. കശ്മീരിലെ ജനങ്ങളുടെ ത്യാഗം എന്തുകൊണ്ടാണ് ഇസ്ലാമാബാദ് അവഗണിക്കുന്നതെന്ന് എനിക്ക് മനസിലാക്കാൻ കഴിയുന്നില്ലെന്നും പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി മന്ത്രിസഭയിലെ മറ്റു മന്ത്രിമോരോടൊരുമിച്ച് യോഗം ചേര്‍ന്ന് കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും ഹാഫിസ് സായിദ് ആവശ്യപ്പെട്ടു.