ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് റംസാന് ആശംസ അറിയിച്ചു. ഷെരീഫിനെ ഫോണില്‍ വിളിച്ചാണ് മോഡി ആശംസ അറിയിച്ചത്.
അഞ്ച് മിനിട്ടോളം നീണ്ട സംസാരത്തില്‍ പാകിസ്താനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് മോഡി പറഞ്ഞു. നേതാക്കന്മാര് കുടുംബനാഥന്മാര്ക്ക് തുല്യമാണെന്നും ജനങ്ങളെ സമാധാനത്തിലേയ്ക്കും സാഹോദര്യത്തിലേക്കും നയിക്കാന്‍ ഇന്ത്യയും പാകിസ്താനും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ഷെരീഫ് മോഡിയോട് പറഞ്ഞു.
പുണ്യ മാസം ആരംഭിക്കുന്നതിനു മുന്‍പായി തടവിലുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കണമെന്നും മോഡി ഷെരീഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോചിതരാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വ്രതകാലം കുടുംബാംഗങ്ങളോടൊപ്പം ആചരിക്കാനാകുമെന്ന് മോഡി പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കും അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയ്ക്കും മോഡി ട്വിറ്ററിലൂടെ റംസാന് ആശംസ നേര്‍ന്നു.