ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന ഭീഷണികളെ ഇന്ത്യ വകവയ്ക്കുന്നില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉള്‍പ്പടെയുള്ള കാരണങ്ങളില്‍ പല തവണ മുന്നറിയിപ്പുകളും ശക്തമായ മറുപടികളും നല്‍കിയിട്ടും പാക്കിസ്ഥാന്‍ തിരുത്തലുകള്‍ക്കു തയാറാകുന്നില്ലെന്നും മന്ത്രി ആരോപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബാറക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അക്രമം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി കരസേന മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാക്ക് ഭീകരര്‍ പദ്ധതിയിട്ടെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.