പാചക വാതക സിലിണ്ടറുകള്‍ക്ക് മുന്‍കൂറായി അടയ്‌ക്കേണ്ട തുക കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറുകള്‍ക്ക് മുന്‍കൂറായി അടയ്‌ക്കേണ്ട തുക കുറച്ചു. 104 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ സബ്‌സിഡി സിലിണ്ടറുകള്‍ക്ക് മുന്‍കൂറായി 622 രൂപ അടച്ചാല്‍ മതിയാകും. നേരത്തെ ഇത് 726 രൂപയായിരുന്നു.

സബ്‌സിഡിയായി ബാങ്ക് അക്കൗണ്ടില്‍ എത്തുന്ന തുകയില്‍ 104 രൂപ കുറയും. ഫലത്തില്‍ പാചക വാതകത്തിന് വില കുറച്ചിട്ടില്ല. മുന്‍കൂറായി അടയ്‌ക്കേണ്ട തുകയില്‍ മാത്രമാണ് കുറവ് വരുത്തിയിരിക്കുന്നത്.

ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക.

Top