പാട്ടിനെ ചൊല്ലി തര്‍ക്കം; 17കാരിയെ അമ്മാവന്‍ വെടിവച്ചു കൊന്നു

ഇസ്‌ലാമാബാദ്: പാട്ടിന്റെ ശബ്ദം കുറയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ അമ്മാവന്‍ 17കാരിയെ വെടിവച്ചുകൊന്നു. ഇസ്‌ലാമാബാദില്‍ നിന്ന് 120 കി.മീ. അകലെ പഞ്ചാബ് പ്രവിശ്യയിലെ കല്ലാര്‍കഹാര്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണു സംഭവം. രഹ്‌നാ ബീബിയെന്ന കൗമാരക്കാരി വീട്ടില്‍ പാട്ടുകേട്ടുകൊണ്ടിരിക്കെ അമ്മാവന്‍ മുഹമ്മദ് ഗുലിസ്താന്‍ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി നിരസിക്കുകയായിരുന്നു. വാക്കുതര്‍ക്കം
ഉടലെടുക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല.

Top