പാമൊലിന്‍ കേസ്: വി.എസ് സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കി

ന്യൂഡല്‍ഹി: പാമൊലിന്‍ കേസില്‍ കക്ഷിചേര്‍ന്നത് രാഷ്ട്രീയ ലാഭത്തിനല്ലെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കി. ജനപ്രതിനിധിയെന്ന നിലയിലാണ് താന്‍ കേസില്‍ കക്ഷി ചേര്‍ന്നത്. കക്ഷി ചേരാന്‍ 2006 ല്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും വി.എസ് വിശദീകരണത്തില്‍ വ്യക്തമാക്കി.

വി.എസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്നും രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി കേസ് വലിച്ചു നീട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വി.എസിനെ വിമര്‍ശിച്ചിരുന്നു. കേസ് പരിഗണിക്കവെ ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് ഹാജരാക്കുന്നതിന് വിഎസിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

Top