തമിഴ് നടന്‍ വിശാലിന് അപൂര്‍വമായൊരു ഭാഗ്യം ലഭിച്ചിരിക്കുന്നു. രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ പേര് തന്റെ അടുത്ത് സിനിമയ്ക്ക് നല്‍കാനുള്ള ഭാഗ്യമാണ് യുവതാരത്തിനു ലഭിച്ചിരിക്കുന്നത്. ഇതു രണ്ടാം തവണയാണ് വിശാല്‍ രജനീകാന്ത് സിനിമയുടെ പേര് സ്വന്തം സിനിമയ്ക്ക് നല്‍കുന്നത്.
1983 ലാണ് രജനീകാന്ത് നായകനായി പായും പുലി എന്ന ചിത്രം പുറത്തിറങ്ങുന്നത്. സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം തമിഴ്‌നാട്ടില്‍ വന്‍ തരംഗമായിരുന്നു. ട്വിറ്ററിലൂടെയാണ് പായുംപുലി എന്ന ടൈറ്റില്‍ തങ്ങള്‍ക്ക് ലഭിച്ച കാര്യം അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
സുശീതിരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മധുരയില്‍ ജോലി ചെയ്യുന്ന പൊലീസുകാരന്റെ റോളിലാണ് വിശാല്‍ അഭിനയിക്കുന്നത്. യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്. കാജള്‍ അഗര്‍വാള്‍, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. നാന്‍ സിഗപ്പു മനിതന്‍ എന്ന വിശാല്‍ ചിത്രത്തിന്റെ പേരും രജനീ ചിത്രത്തില്‍ നിന്നും കടം കൊണ്ടതാണ്.