പാരീസിലെ മാധ്യമസ്ഥാപനത്തില്‍ വെടിവയ്പ്പ്; 11മരണം

പാരീസ്:  പാരീസിലെ മാധ്യമ സ്ഥാപനത്തിലുണ്ടായ വെടിവയ്പ്പില്‍ പത്ത് മരണം. കൊല്ലപ്പെട്ടവരില്‍ പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ട്. ഫ്രാന്‍സിലെ  ചാര്‍ലി ഹെബ്‌ദോ എന്ന ആക്ഷേപഹാസ്യ മാധ്യമസ്ഥാപനത്തിലാണ് വെടിവയ്പ്പുണ്ടായത്.

മുഖംമൂടി ധരിച്ചെത്തിയ അക്രമി മാധ്യമ സ്ഥാപനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.  മാഗസിനില്‍ ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു. പ്രവാചകന്‍ നബിയെക്കുറിച്ചും മാഗസിനില്‍ കാര്‍ട്ടൂണ്‍ വന്നിരുന്നു ഇതാകാം ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Top