പാരീസില്‍ നടന്ന വെടിവയ്പ്പില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥ മരിച്ചു

പാരീസ്: പാരീസിലുണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥ മരിച്ചു. വ്യാഴാഴ്ച രാവിലെ പാരീസിലെ മോറൂഷിലായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. പോലീസിനു നേരെ നിറയൊഴിച്ചശേഷം അക്രമി രക്ഷപെട്ടിരുന്നു.

ആക്രമണത്തില്‍ വനിതാ പോലീസുകാരിക്കുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചെത്തിയ അക്രമിയാണ് വെടിവയ്പ്പ് നടത്തിയത്.

Top