പാരീസില്‍ വീണ്ടും വെടിവെയ്പ്പ്:ഒരാള്‍ കൊല്ലപ്പെട്ടു

പാരീസ്: പാരീസില്‍ വീണ്ടും വെടിവെയ്പ്പ്. ആയുധധാരികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വടക്ക് കിഴക്കന്‍ പാരീസിലാണ് സംഭവം. അക്രമികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് പിന്തുടരുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.

ബുധനാഴ്ച പാരീസിലെ ‘ഷാര്‍ളി എബ്ദോ’വാരികയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ പത്രാധിപരും പ്രസാധകനുമുള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണവുമായി ഇന്നത്തെ വെടിവെയ്പ്പിന് ബന്ധമുണ്ടോയെന്ന കാര്യം അറിവായിട്ടില്ല.

Top