പാര്‍ട്ടിക്ക് കീഴ്‌പ്പെടുന്നതില്‍ ദുരഭിമാനം വേണ്ടെന്ന് പിണറായി വിജയന്‍

മട്ടന്നൂര്‍: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനു നേരെ പരോക്ഷ വിമര്‍ശനവുമായി സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടിക്ക് കീഴ്‌പ്പെട്ടു പോകുന്നതില്‍ ദുരഭിമാനത്തിന്റെ പ്രശ്‌നമില്ലെന്ന് പിണറായി പറഞ്ഞു. ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ പാര്‍ട്ടിക്ക് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് കണ്ടത്. ഇക്കാര്യം എല്ലാവരും മനസിലാക്കിയാല്‍ നല്ലതെന്നും പിണറായി സൂചിപ്പിച്ചു. കൂടാളിയില്‍ ഇ.കെ. നായനാര്‍ സ്മരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Top