തിരുവനന്തപുരം: പാര്‍ട്ടിയില്‍ സംഘടനാ ദൗര്‍ബല്യം തുടരുന്നുവെന്ന് സിപിഎം കരട് റിപ്പോര്‍ട്ട്. സംസ്ഥാന കമ്മറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. വിഭാഗിയത അവസാനിച്ചെങ്കിലും സംഘടനാ ദൗര്‍ബല്യങ്ങള്‍ നിലനില്ക്കുന്നു. സംസ്ഥാനകമ്മറ്റി മുതല്‍ താഴെതട്ടു വരെ ഇത് പ്രകടമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.