ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വങ്ങള്‍ക്കെതിരായ വി.എസ് അച്യുതാനന്ദന്റെ പരസ്യവിമര്‍ശനം സിപിഐഎം കേന്ദ്ര കമ്മിറ്റി ഇന്ന് ചര്‍ച്ച ചെയ്യും. വിഎസിനെ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ അരുവിക്കര തെരഞ്ഞെടുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും വരാനിരിക്കെ ഇപ്പോള്‍ നടപടിക്ക് സാധ്യതയില്ല.
കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ പരിശോധിക്കുന്ന പിബി കമ്മീഷന്റെ പരിഗണനക്ക് വിഎസിന്റെ പുതിയ പ്രസ്താവനയും വിട്ടേക്കും. പിബി, സിസി അംഗങ്ങളുടെ ചുമതല വിഭജിക്കല്‍, പൊളിറ്റ് ബ്യൂറോ കമ്മീഷന്‍ പുനസംഘടിപ്പിക്കല്‍ എന്നീ വിഷയങ്ങളും ഇന്ന് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.