പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം: അസമില്‍ നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഗുവഹത്തി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നാല് എം.എല്‍.എമാരെ അസം കോണ്‍ഗ്രസ് പ്രസിഡന്റ് അഞ്ജന്‍ ദത്ത സസ്‌പെന്റ് ചെയ്തു. ബി.ജെ.പിയില്‍ ചേരാനായി ഡല്‍ഹിയില്‍ നിന്നും എത്തിയ മുന്‍ പാര്‍ട്ടി സഹപ്രവര്‍ത്തകനും മുന്‍മന്ത്രിയുമായ ഹിമാന്ത ശര്‍മ്മയെ ഗുവഹത്തി വിമാനത്താവളത്തില്‍ സ്വീകരിച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെയാണ് നടപടി.

ജയന്ത നല്ല ബാരുവ, പീജൂഷ് ഹസാരിക, പല്ലാബ് ലോചന്‍ ദാസ്, പ്രദാഴ ബാരുവ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതെന്ന് എ.പി.സി.സി വക്താവ് അപൂര്‍ബ ഭട്ടാചാര്‍ജി പറഞ്ഞു. അബു താഹേര്‍ ബേപാരി, കൃപാനാഥ് മല്ലാഹ്, രാജന്‍ ബോര്‍താകുര്‍, ബിനാന്ദ കുമാര്‍ ഷൈക്യ, ഹോലിന്‍ ചേതിയ എന്നീ അഞ്ച് എം.എല്‍.എമാര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ഇന്ന് മുതല്‍ പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Top