പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ ഇന്ന് സര്‍വകക്ഷിയോഗം ചേരും. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാണ് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. സഭയുടെ സുഗമമായ നടത്തിപ്പിനായി എല്ലാ കക്ഷികളുടേയും സഹകരണം തേടും. എല്ലാ എന്‍ഡിഎ എംപിമാരും നിര്‍ബന്ധമായും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിട്ടുണ്ട്. കല്‍ക്കരി ഖനനം സംബന്ധിച്ച ഓര്‍ഡിനന്‍സും ഇന്‍ഷുറന്‍സ് ബില്ലും ഉള്‍പ്പെടെ നിരവധി നിര്‍ണായക ബില്ലുകള്‍ സഭ പരിഗണിക്കും. ലോക്‌സഭാ നേതൃസ്ഥാനം നല്‍കാത്തതിലുള്ള കടുത്ത അതൃപ്തിയുമായാണ് കോണ്‍ഗ്രസ് എംപിമാര്‍ സഭയിലെത്തുന്നത്. ജനതാ പരിവാര്‍ പാര്‍ട്ടികള്‍ ഒറ്റ ബ്ലോക്കായി സഭയില്‍ പ്രവര്‍ത്തിക്കാന്‍ ധാരണയായിട്ടുണ്ട്.

Top