പാറ്റൂര്‍ കേസില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ത്തു; ഭരത് ഭൂഷണും നിവേദിതയ്ക്കും ലോകായുക്ത നോട്ടീസ്

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ സര്‍ക്കാരിനെയും കക്ഷി ചേര്‍ത്തു. വാട്ടര്‍ അതോറിറ്റിയെയും റവന്യൂ വകുപ്പുകളെയുമാണ് കക്ഷി ചേര്‍ത്തത്. കേസില്‍ മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരനും ലോകായുക്ത നോട്ടീസ് അയച്ചു. കേസില്‍ കക്ഷി ചേര്‍ക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കാനാവശ്യപ്പെട്ടാണ് നോട്ടീസ്.

മുഖ്യമന്ത്രിയുടെയും തിരുവഞ്ചൂരിന്റെയും കാര്യത്തില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെടുക്കുമെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. ഇവര്‍ക്കെതിരെ നോട്ടീസ് അയക്കണമോയെന്നും അമിക്കസ് ക്യൂറി അറിയിക്കണം. ജൂണ്‍ അഞ്ചിനകം അമിക്കസ് ക്യൂറി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ലോകായുക്ത ഉത്തരവായി.

Top