തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഭൂമിയിടപാട് കേസില്‍ തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് ചൂണ്ടിക്കാട്ടി ബിജു പ്രഭാകര്‍ ഹൈക്കോടതിയില്‍ തിങ്കളാഴ്ച ഹര്‍ജി നല്‍കും. ഗൂഢാലോചന നടത്തിയവരുടെ പേരുകള്‍ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുക്കുന്നിമലയിലെ എല്ലാ ക്വാറികളും അടച്ചു പൂട്ടാന്‍ കഴിയില്ല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളുണ്ടെങ്കില്‍ അത് ഏതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയാല്‍ അവ പൂട്ടുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
പാറ്റൂര്‍ ഭൂമി ഇടപാടില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, മുന്‍ കളക്ടര്‍ കെ.എന്‍.സതീഷ് എന്നിവരുള്‍പ്പടെ 15 ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി ലോകായുക്ത കണ്ടെത്തിയിരുന്നു. ഇവരോട് ഫെബ്രുവരി ആറിന് ഹാജരാകാന്‍ ലോകായുക്ത ഉത്തരവിട്ടുണ്ട്.