പാലക്കാട്ടെ തോല്‍വി ഗൗരവമായി പരിഗണിക്കുന്നു; ജെഡിയുവുമായി ഉടന്‍ ചര്‍ച്ചയെന്ന് സുധീരന്‍

തിരുവനന്തപുരം: ജനതാദള്‍-യുവുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. പാലക്കാട്ടെ തോല്‍വിയെ ഗൗരവമായാണു കാണുന്നതെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കെപിസിസിക്കു ലഭിച്ചിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.

യുഡിഎഫ് തങ്ങളോടു നീതി കാണിച്ചില്ലെന്നു കഴിഞ്ഞ ദിവസം വീരേന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. യുഡിഎഫ് നടത്തുന്ന കോഴിക്കോട് മേഖലാ ജാഥയുടെ ഉദ്ഘാടനത്തില്‍ നിന്നു വിട്ടു നില്‍ക്കുമെന്നും വീരേന്ദ്രകുമാര്‍ ചൊവ്വാഴ്ച യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണു അനുനയശ്രമങ്ങളുമായി കെപിസിസി രംഗത്തെത്തിയിരിക്കുന്നത്.

Top